വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ സഹായിക്കാന്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ തട്ടുകട. കണ്ണൂരിലെ പാടിയോട്ടുചാലിലെ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ തട്ടുകട നടത്തിയത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കണ്ടങ്കാളി സളിൽ നിന്നും വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പരുക്ക് പറ്റിയ വിദ്യാർത്ഥികളെ സഹായിക്കുവാനായിരുന്നു തട്ടുകട. ഉത്സവനാളുകളായ ഒരാഴ്ച്ചയാണ് ഇവർ ഇതിനായി സമയം ചിലവഴിച്ചത്. മുട്ട ഓംലേറ്റ്, ചപ്പാത്തി ,കറികൾ, ചുക്കുകാപ്പി എന്നിവ ഒരുക്കിയ തട്ടുകടയ്‍ക്ക് മമ്മൂട്ടിയുടെ സിനിമയായ തുറുപ്പുഗുലാനിലെ "ഗുലാൻ തട്ടുകട " എന്ന പേരും നല്‍കി. തട്ടുകടയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നല്‍കാനും ഭക്ഷണം പാകം ചെയ്യുവാനും നാട്ടുകാരും ഒപ്പംകൂടി. ഭക്ഷണം കഴിച്ച് പണം നല്‍കുന്നതിനു പുറമേ തട്ടുകടയുടെ മുന്നിൽ വച്ചിരുന്ന ധനസഹായ നിധി ബോക്സിലും പണമിട്ടാണ് നാട്ടുകാര്‍ കാരുണ്യപ്രവര്‍ത്തിിക്ക് ഒപ്പം കൂടിയത്.
42 പേരടങ്ങുന്ന യൂണിറ്റിൽ മമ്മൂട്ടി ഫാൻസ് കണ്ണൂർ ജില്ലാ ട്രഷറർ കൂടിയായ യൂണിറ്റ് മെമ്പർ സാബു സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ 14 പേരടങ്ങിയ സംഘത്തിൻ യൂണിറ്റ് പ്രസിഡന്റ് അനസ് യു കെ, അൻഷാദ് മുഹമ്മദ്, സെക്രട്ടറി അഭിലാഷ് കൊല്ലാട, ട്രഷറർ അഭിജിത്ത് എ ടി വി, സൻജു , ഭരതരാജൻ, ഷമീൽ ,നിഷാദ് മുഹമ്മദ്, ജെബിൻ അഖിൽ എം ആര്‍, കരീം എന്നിവരാണ് തട്ടുകടയ്ക്ക് മുൻതൂക്കം നൽകിയത്.
