പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സാന്ത്വനവുമായി ചലചിത്രതാരം മമ്മൂട്ടി കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പിലെ അന്തേവാസികളോട് മമ്മൂട്ടി സംസാരിച്ചു.
കൊടുങ്ങല്ലൂര്‍: പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സാന്ത്വനവുമായി ചലചിത്രതാരം മമ്മൂട്ടി കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പിലെ അന്തേവാസികളോട് മമ്മൂട്ടി സംസാരിച്ചു.
ഒരു കാരണവശാലും മനസിടിഞ്ഞ് പോകരുതെന്ന് മമ്മൂട്ടി ക്യാമ്പിലെ അന്തേവാസികളോട് ആവശ്യപ്പെട്ടു. തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങള് മാത്രമാണ് സംഭവിച്ചത് അത് ഒരുമിച്ച് നിന്ന് വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മലയാളിയും മാവേലിയായി മാറുന്നതാണ് ഈ പ്രളയകാലത്തെ നന്മയുടെ കാഴ്ച. ദുരിതത്തിലായവർക്ക് വസ്ത്രവും ഭക്ഷണവുമടക്കം വേണ്ടെതെല്ലാമെത്തിക്കാൻ മലയാളികൾ മത്സരിക്കുകയാണ്. സർക്കാരും, ക്ലബ്ബുകളുമെല്ലാം ആഘോഷങ്ങൾ വേണ്ടെന്നു വെച്ച് ദുരിതാശ്വാസ ക്യാംപുകളിൽ എല്ലാവരും ഒന്നായിട്ടാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.
