യാതൊരു അറിയിപ്പും നല്‍കാതെയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ കയ്യേറ്റം ഒഴിപ്പിക്കാനെന്നപേരില്‍ വീടിന് മുന്നിലെത്തിയതെന്ന് മാമുക്കോയ പറയുന്നു. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്ന ഭാഗം കോണ്‍ക്രീറ്റിട്ടിരുന്നു. മഴവെള്ളപ്പാച്ചിലില്‍ പലപ്പോഴും ഇവിടെ കുഴികള്‍ ഉണ്ടാകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ റോഡ് കയ്യേറിയെന്ന് പറഞ്ഞ് തന്നെ അപമാനിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെതെന്ന് മാമുക്കോയ പറയുന്നു.ഒപ്പമുണ്ടായിരുന്ന മാറാട് സ്റ്റേഷനിലെ പോലീസുകാരുടെ സമീപനവും മോശമായിരുന്നുവെന്ന് മാമുക്കോയ കുറ്റപ്പെടുത്തുന്നു.

കോര്‍പ്പറേഷന്‍ നടപടിക്കെതിരെ പരാതിനല്‍കാനില്ലെന്നും പക്ഷേ ഈ അപമാനിക്കല്‍ ശ്രമം പൊതുവേദികളില്‍ തുറന്നുകാട്ടുമെന്നും മാമുക്കോയ പറയുന്നു. അതേസമയം റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കവകാശമില്ലെന്നും, ഇതിനെ കയ്യേറ്റമായി മാത്രമേ കാണാനാവൂ എന്നുമാണ് കോര്‍പ്പറേഷന്റെ നിലപാട്.