ചെന്നൈ: പ്രായമായ അച്ഛനെ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിച്ച് മകന്‍ കടന്നു കളഞ്ഞു. ചെന്നൈയിലാണ് സംഭവം. 68 കാരനായ ഗോപാലിനെ വടപ്പളനി മുരുകന്‍ ക്ഷേത്രത്തില്‍ ഉപേക്ഷിച്ച് മകന്‍ സുബ്രഹ്മണ്യന്‍ കടന്നുകളയുകയായിരുന്നു.
ബുധനാഴ്ച രാത്രിയോടെ ഒറ്റപ്പെട്ട ഗോപാല്‍ വടപളനി ഇന്‍സ്‌പെക്ടര്‍ ജി ചന്ദ്രുവനിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഒറ്റയ്ക്കിരിക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് മകന്‍ തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് മനസ്സിലായത്. ഗോപാലിന്റെ മകന്‍ സുബ്രഹ്മണ്യനായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഓഹരി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനാണ് ഇയാള്‍.
ഗോപാല്‍ ടാക്‌സി കാറിലും സുബ്രഹ്മണ്യന്‍ സ്‌കൂട്ടറിലുമായാണ് അമ്പലത്തിന് മുന്നിലെത്തിയത്. ഗോപാലിനെ ഇറക്കിയ കാര്‍ പോയതിന് പി്ന്നാലെ ഭക്ഷണം വാങ്ങിക്കൊടുത്ത് സുബ്രഹ്മണ്യനും പോയി. പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അവശനായ ഗോപാലിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്ക് ശേഷം പിന്നീട് മംഗഡുവിലെ അശരണ കേന്ദ്രത്തിലേക്ക് മാറ്റി.
photo courtesy: times of india
