അലഹബാദ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ മര്‍ദ്ദിക്കുകയും ചെരുപ്പ് മാലയിടീക്കുകയും ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഡിയോബാന്‍ഡിലാണ് സംഭവം. എന്നാല്‍ കുറ്റാരോപണ വിധേയനായ യുവാവിനെ ഉപദ്രവിച്ചതിനാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. ബസ് സ്റ്റോപ്പില്‍ നിന്നാണ് യുവാവിനെ ഗ്രാമവാസികള്‍ പിടികൂടിയത്.

കഴിഞ്ഞ ഡിസംബര്‍ ഏഴിന് അമ്മാവന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കുട്ടി. രവിയും ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ലൈംഗികമായി കുട്ടിയെ ദുരൂപയോഗിച്ച ശേഷം വിവാഹത്തിന് വേണ്ടി വിളിച്ച വാഹനങ്ങളില്‍ ഒന്നില്‍ കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു.

കുടുംബാഗങ്ങളുടെ കൂടെ വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രവി പിടിയിലായത്.