മുക്കം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത് ഇവരെ കോടതിയില്‍ ഹാജരാക്കി മുക്കം ഇ എം എസ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അബൂബക്കര്‍, ഭാര്യയെ അനുവദിക്കാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഓമശേരിയിലെ ഒരു സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചു ബാങ്കുവിളി കഴിഞ്ഞ് മുലപ്പാല്‍ കൊടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു അബൂബക്കര്‍. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത അബൂബക്കറിന്റെ അറസ്റ്റ് പൊലീസ് ഇന്നു രാവിലെയാണ് രേഖപ്പെടുത്തിയത്. നേരത്തെ കേസെടുക്കാന്‍ കളക്‌ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും പരാതിക്കാര്‍ ഇല്ലെന്ന കാരണത്താല്‍ പൊലീസ് അതിന് തയ്യാറായിരുന്നില്ല. അതിനിടെയാണ് ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുക്കണമെന്ന നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് കേസെടുക്കുകയും കുഞ്ഞിന്റെ പിതാവിനെയും സിദ്ധനെതിരെയും കേസെടുത്തത്. ഈ സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. സിദ്ധന്‍ ഹൈദ്രോസ് തങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐയും ഐ എസ് എം മുജാഹിദ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മുലപ്പാല്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിന് നിര്‍ജ്ജലീകരണം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടര്‍മാര്‍ അറിയിച്ചത്.
മുക്കം പൊലീസാണ് പിതാവിനെതിരെ കേസെടുത്തത്. അന്ധവിശ്വാസത്തിന്റെ പേരിലാണ് മുക്കം ഓമശേരി സ്വദേശിയായ അബുബക്കര്‍ സ്വന്തം കുഞ്ഞിന് ജനിച്ചയുടന്‍ നല്‍കേണ്ട മുലപ്പാല്‍ നല്‍കാന്‍ സമ്മതിക്കാതിരുന്നത്. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.
