പിടിയിലായത് 53 കാരന്‍ ദുബായില്‍ നിന്നെത്തിയതായിരുന്നു
ദില്ലി:നൂറ് ഐ ഫോണ് എക്സ് ഹാന്ഡ്സെറ്റുമായി ദില്ലി എയര്പോര്ട്ടില് 53 കാരന് പിടിയില്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ബാഗില് നിന്നും ഫോണുകള് പിടികൂടിയത്. ദുബായില് നിന്നെത്തിയതായിരുന്നു പിടിയിലായ ആള്. 85.61 ലക്ഷം രൂപയോളം വിലവരും ഇയാളുടെ കയ്യില് നിന്നും പിടികൂടിയ ഹാന്ഡ്സെറ്റുകള്ക്കെന്ന് കസ്റ്റംസ് അഡീഷണല് കമ്മീഷണര് പറഞ്ഞു. എന്ഡിറ്റിവിയാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
