Asianet News MalayalamAsianet News Malayalam

വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും, സ്ത്രീകളോട് അസഭ്യം പറയുകയും ചെയ്തയാൾ അറസ്റ്റിൽ

കോതമംഗലം മാതിരപ്പിള്ളി ഷോജി വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വാട്സാപ്പും ഫേസ് ബുക്കും വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനാണ് അജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മാരായ സ്ത്രീകളുടെ ഫോട്ടോയും മൊബൈൽ നമ്പറും സമൂഹമാധ്യമങ്ങളിൽ മോശം രീതിയിൽ ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

man arrested for abusing women and police officers
Author
Kothamangalam, First Published Sep 19, 2018, 2:34 AM IST

കോതമം​ഗലം:സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും മൊബൈലിൽ വിളിച്ചു സ്ത്രീകളോട് അസഭ്യം പറഞ്ഞതിനും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം ഇക്കരനാട് സ്വദേശി അജിനാണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്.

കോതമംഗലം മാതിരപ്പിള്ളി ഷോജി വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വാട്സാപ്പും ഫേസ് ബുക്കും വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനാണ് അജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മാരായ സ്ത്രീകളുടെ ഫോട്ടോയും മൊബൈൽ നമ്പറും സമൂഹമാധ്യമങ്ങളിൽ മോശം രീതിയിൽ ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാതിരപ്പിള്ളി സ്വദേശിയുടെ പരാതിയിലാണ് സൈബർ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്.

സമാനമായ കേസുകളിൽ നേരത്തേയും അജിൻ പ്രതിയായിട്ടുണ്ട്. കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യു , എസ് ഐ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്. പ്രതിയെ  കോടതിയിൽ ഹാജരാക്കി

Follow Us:
Download App:
  • android
  • ios