മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

First Published 27, Feb 2018, 1:37 PM IST
man arrestED for attempt to child kidnaping
Highlights
  • കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
  • ചങ്ങനാശ്ശേരിയില്‍ യുവാവ് അറസ്റ്റില്‍
  • പിടിയിലായത് ചെത്തിപ്പുഴ സ്വദേശി അനില്‍കുമാര്‍
  • സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുക ലക്ഷ്യം

ചങ്ങനാശ്ശേരി: മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന 5 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് ചങ്ങനാശ്ശേരിയില്‍ പിടിയിലായി. കുട്ടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശി അനില്‍കുമാറാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര സ്വദേശി കൃഷ്ണന്റെ വീട്ടില്‍ അനില്‍കുമാറെത്തി. സ്വീകരണ മുറിയില്‍ കൃഷ്ണനൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ഒച്ചകേട്ട് വീട്ടുകാര്‍ എഴുന്നേറ്റതോടെ അനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു.

നീല ഷര്‍ട്ടിട്ട ഉയരം കൂടിയ ആളാണ് പ്രതിയെന്ന് വീട്ടുകാര്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ തെരച്ചിലിലാണ് അനില്‍കുമാറിനെ ഇന്നലെ വൈകിട്ട് ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുനിന്ന് പിടികൂടിയത്. പെണ്‍കുട്ടിയുടെ കമ്മലും മാലയും തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ സമ്മതിച്ചു. നിരവധി കേസുകളില്‍ പ്രതിയാണ് അനില്‍കുമാര്‍. മോഷണ കേസില്‍ ശിക്ഷ കിട്ടിയ ഇയാള്‍ ഒരു മാസം മുമ്പാണ് ജയില്‍മോചിതനായത്.

loader