കഴിഞ്ഞ ദിവസം രാത്രി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് മറയൂര്‍ പോലീസ് പുലര്‍ച്ചെ നടത്തിയ നീക്കത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതും മാരിമുത്തു പിടിയിലായതും.
ഞാലിപൂവന്‍ വാഴത്തോട്ടത്തിന്റെ ഉള്‍ഭാഗത്ത് ആറടിയോളം ഉയരത്തില്‍ വളര്‍ന്നു നിന്ന കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാരിമുത്തുവിനെ അറസ്റ്റ് ചെയ്ത പോലീസ് കഞ്ചാവ് ചെടികളും പിഴുത് സ്റ്റേഷനിലെത്തിച്ചു.
