സ്വകാര്യ നിമിഷങ്ങൾ പകർത്തി വ്യാജ അക്കൗണ്ടുകൾ വഴി പെൺകുട്ടികൾക്ക് തന്നെ അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു പ്രതി

മലപ്പുറം: വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ നഗ്നചിത്രം പ്രചരിപ്പിച്ച് പെൺകുട്ടികളിൽ നിന്നും പണം തട്ടിയ യുവാവിനെ സൈബർ പൊലീസ് പിടികൂടി. മലപ്പുറം സ്വദേശിയായ മുഹമ്മദ് സാലിഹ്‍നെയാണ് പിടികൂടിയത്. കംപ്യൂട്ടർ വിദഗ്ദനായ ഇയാൾ ഒരു സ്ഥാപനത്തിലെ അധ്യാപകൻ കൂടിയായിരുന്നു. സ്വകാര്യ നിമിഷങ്ങൾ പകർത്തി വ്യാജ അക്കൗണ്ടുകൾ വഴി പെൺകുട്ടികൾക്ക് തന്നെ അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു പ്രതി. പെൺകുട്ടികളിലൊരാളുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred