കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസിന്റെ നേതൃത്വത്തില്‍ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതി കഴുതുരുട്ടി സ്വദേശിയായ ബിജു പടിയിലായത്. അഞ്ച് കിലോ കഞ്ചാവ് കടത്തുന്നതിനിടയില്‍ തെന്മല പതിമൂന്ന് കണ്ണറ പാലത്തിന് സമീപത്ത് നിന്നാണ് പ്രതി വലയിലായത്. ആന്ധ്രപ്രദേശിലെ ആക്കൂര്‍ എന്ന സ്ഥലത്ത്‌നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പ്രതി പറയുന്നത്. ട്രെയിനില്‍ ചെങ്കോട്ടവരെ എത്തിച്ച കഞ്ചാവ് പിന്നീട് വാഹനത്തില്‍ തെന്മലയിലെത്തിച്ച് വിതരണം ചെയ്യാറാണ് പതിവ്.

സ്‌കൂള്‍ കോളേജ് കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വിതരണം ചെയ്തിരുന്നത്. കൊട്ടാരക്കര പുനലൂര്‍, കുണ്ടറ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിതരണം ചെയ്തിരുന്നത്. തെന്മല ഉണ്ണി വധക്കേസിലെ മുഖ്യപ്രതിയായ ബിജു നേരത്തെ നിരവധി കഞ്ചാവ് മോഷണക്കേസുകളിലായി പത്ത് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 22 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഇയാള്‍ക്ക് കഞ്ചെവെത്തിക്കുന്ന സംഘത്തെക്കുറിച്ചും ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.