ഉറക്കത്തിലായിരുന്ന അഖിലിനെ ചമാന്‍ വിളിച്ചുണര്‍ത്തുകയും മദ്യം വാങ്ങാന്‍ പണം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ചമാന്റെ ആവശ്യം അഖില്‍ നിഷേധിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. വഴക്ക് പരിധി വിട്ടതോടെ രോഷംപൂണ്ട ചമാന്‍ കത്തി കൊണ്ട് അഖിലിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ച ശേഷം അഖിലിന്‍റെ മൃതദേഹം ഇയാള്‍ കത്തി കൊണ്ട് മുറിപ്പെടുത്തി വികൃതമാക്കുകയും ചെയ്തു. 

ദില്ലി: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കൊന്ന് അഴുക്കു ചാലില്‍ തള്ളി. വടക്കന്‍ ദില്ലിയില്‍ നടന്ന സംഭവത്തില്‍ ചാമന്‍ (36) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയല്‍വാസിയും സുഹൃത്തുമായ അഖില്‍(55) ആണ് കൊല്ലപ്പെട്ടത്.

സംഭവ ദിവസം അഖില്‍ ചമാന്റെ വീട്ടില്‍ രാത്രിയില്‍ തങ്ങുകയായിരുന്നു. പെട്ടെന്ന് ഉറക്കത്തിലായിരുന്ന അഖിലിനെ ചമാന്‍ വിളിച്ചുണര്‍ത്തുകയും മദ്യം വാങ്ങാന്‍ പണം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ചമാന്റെ ആവശ്യം അഖില്‍ നിഷേധിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. വഴക്ക് പരിധി വിട്ടതോടെ രോഷംപൂണ്ട ചമാന്‍ കത്തി കൊണ്ട് അഖിലിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ച ശേഷം അഖിലിന്‍റെ മൃതദേഹം ഇയാള്‍ കത്തി കൊണ്ട് മുറിപ്പെടുത്തി വികൃതമാക്കുകയും ചെയ്തു. 

പിറ്റേദിവസം പുലര്‍ച്ചയോടെ അഖിലിന്റെ മൃതദേഹം ചാക്കില്‍ കെട്ടി പ്രദേശത്തെ ശ്മാശാനത്തിനടുത്തുള്ള അഴുക്കു ചാലില്‍ 
കൊണ്ടു തള്ളി. സംഭവത്തിന് സാക്ഷിയായ അഖിലിന്റെ അനുജന്‍ നയീം പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവസ്ഥത്തെത്തി പരിശോധന നടത്തുകയും അഴുക്കു ചാലില്‍ നിന്ന് അഖിലിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവസമയത്ത് ചമാന്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. അഖിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം ചമാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.