ബംഗളൂരു സ്വദേശി രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന വിമാന സർവ്വീസിൽ ചൊവ്വാഴ്ചയാണ് സംഭവം. 

മുംബൈ: ഇൻഡ‍ിഗോ എയർലൈൻസിന്റെ ജീവനക്കാരിയെ പറക്കുന്ന വിമാനത്തിൽ വച്ച് കയറിപിടിച്ച യുവാവ് അറസ്റ്റിൽ. ബംഗളൂരു സ്വദേശി രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന വിമാന സർവ്വീസിൽ ചൊവ്വാഴ്ചയാണ് സംഭവം. 

Add Asianetnews as a Preferred SourcegooglePreferred

ഇതിനെതിരെ പ്രതികരിച്ച യുവതിയെ ഇയാൾ ചീത്ത വിളിക്കുകയും ചെയ്തു. സംഭവം യുവതി അധികൃതരെ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച്ച ഇയാളെ കോടതിയിൽ ഹാജരാക്കിയതിനുശേഷം റിമാൻഡിൽ വിട്ടയച്ചു. തുടർന്ന് വ്യാഴാഴ്ച്ച ഇയാളെ വീണ്ടും കോടതിൽ ഹാജരാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.