തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചയാള്‍ പിടിയില്‍. വിഴിഞ്ഞം ചൊവ്വര സ്വദേശി അജീഷിനെയാണ് കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. പിടിയിലായ അജീഷ് കാഞ്ഞിരംകുളം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് കടത്തികൊണ്ട് പോകുകയും ഒന്നര വര്‍ഷം ഒരുമിച്ച് താസിക്കുകയുയും ചെയ്തു.
ഇതിനിടയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിനും ജന്‍മം നല്‍കി, എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ അജീഷ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങി, സഹികെട്ട് പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്, ഇതിനിടയില്‍ അജീഷ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി വിവാഹ വാഗ്ദാനവും നല്‍കി.
ഇതോടെ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കാഞ്ഞിരംകുളം പോലിസിന് നല്‍കിയ പരാതിയിലാണ് അനീഷിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹോജരാക്കി റിമാന്‍ഡ് ചെയ്തു.
