ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവറായ ഗംഗാധരൻ തന്റെ മകളേയും മകളുടെ കൂട്ടുകാരിയായ 13 കാരിയെയും കൂട്ടി കുമ്പളയിലെത്തിയത്. പിന്നീട് കുട്ടികളെയും കൊണ്ട് ബീച്ചില്‍ പോവുകയും ഓട്ടോറിക്ഷയില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.

കാസര്‍കോട്: മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി പിടിയില്‍. കാസര്‍കോട് ബന്തിയോട് സ്വദേശി ഗംഗാധരനെയാണ് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോറിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. 

ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവറായ ഗംഗാധരൻ തന്റെ മകളേയും മകളുടെ കൂട്ടുകാരിയായ 13 കാരിയെയും കൂട്ടി കുമ്പളയിലെത്തിയത്. 

പിന്നീട് കുട്ടികളെയും കൊണ്ട് ബീച്ചില്‍ പോവുകയും ഓട്ടോറിക്ഷയില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.