തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാരിയോട് സ്വദേശി സുബിനിനെയാണ് പാറശാല പൊലീസ് പിടികൂടിയത്. സ്കൂളിലെ അധ്യാപകര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

സ്കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പതിമൂന്ന് വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയെ തമിനാട്ടിലെ ഉള്‍പ്രദേശമായ ചിറ്റാറിലെത്തിച്ചാണ് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പാറശാല പൊലീസിന് വിവരം നല്‍കിയതിനെതുടര്‍ന്നാണ് പ്രതി പിടിയിലായത്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാളുടെ വലയിലായതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.