പല തവണ പീഡനം തുടർന്നതോടെ കുട്ടി വിവരം മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി

കാലടി: മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപതുകാരൻ അറസ്റ്റിൽ. കാലടി സ്വദേശി ഭാസ്കരനാണ് അറസ്റ്റിലായത്. തോട്ടകം അമ്പാട്ട് വീട്ടിൽ ഭാസ്കരനാണ് കാലടി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അയൽവാസിയായ മൂന്നാം ക്ലാസുകാരിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പല തവണ പീഡനം തുടർന്നതോടെ കുട്ടി വിവരം മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. കാലടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ വൈകിട്ടോടെ ഭാസ്കരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരംപൊലീസ് കേസെടുത്തു. കാലടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.