കാടാമ്പുഴയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസ് യുവാവ് അറസ്റ്റില്‍
തിരൂർ: മലപ്പുറം കാടാമ്പുഴയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി സ്ഥലത്തെ വസ്ത്രം മാറുന്ന മുറിയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. കബീർ എന്നയാളാണ് പിടിയിലായത്.
സോപ്പ് കമ്പനിയിൽ തൊഴിലാളിയായ മുപ്പത്തിയെട്ടുകാരിയാണ് പരാതിക്കാരി. കമ്പനി കെട്ടിടത്തിൽ ആരുമില്ലാത്ത സമയത്ത് വസ്ത്രം മാറുന്ന മുറിയിൽ കബീർ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. ക്രൂരമായ പീഡനത്തിനിരയായ ഇവർക്ക് ശരീരത്തിൽ സാരമായി പരുക്കേറ്റിട്ടുണ്ട്. നാലു ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബീറിൽ നിന്ന് നേരത്തെയും ശല്യമുള്ളതായും ഇവർ പോലീസിന് മൊഴി നൽകി.
ഇന്ന് രാവിലെയാണ് കബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വകാരു കമ്പനിയിൽ ഡ്രൈവറായ കബീറിനെതിരെ നിരവധി പേർ നേരത്തെയും പൊലീസിൽ പരാതിപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ കബീറിനെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
