ലഹരി നല്‍കി കുട്ടികളെ പീഡിപ്പിച്ച ആള്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടന്‍മേട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ പൊലീസ് പിടിയില്‍. പുറ്റടി അച്ചന്‍കാനം കളപ്പുരക്കല്‍ ജീമോന്‍ തോമസ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുട്ടികള്‍ക്ക് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.

പീഡനത്തിനിരയായ രണ്ട് കുട്ടികള്‍ ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. ഒരു കുട്ടി ജില്ലാ പൊലിസ് മേധാവിക്കും വണ്ടന്‍മേട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്. പി എന്‍. സി രാജ് മോഹനാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.