ടെല്‍ഹെയ്സി: വളര്‍ത്തു നായയെ മൂന്നു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ ഉടമ ബ്രാഡ്‌ലീ ജീന്‍ ഹബ്ബാര്‍ഡാണ് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ബന്ധുവാണ് സംഭവം പോലീസില്‍ അറിയിച്ചത്. 

ബന്ധുവായ യുവതി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ നിന്ന് നായയുടെ കരച്ചില്‍ കേട്ടത്. ജനലിലൂടെ നോക്കിയപ്പോള്‍ ഇയാള്‍ നായയെ കെട്ടിയിട്ട് പീഡിപ്പിക്കുന്നത് കണ്ടു. ഉടന്‍ തന്നെ യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബേബി ഗേള്‍ എന്നാണ് യുവാവ് തന്റെ നായയെ വിളിച്ചിരുന്നത്. 

പോലീസ് ചോദ്യം ചെയ്യലില്‍ ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട് നായയാണ് തന്റെയടുത്ത് താല്‍പ്പര്യം പ്രകടിപ്പിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. വൈദ്യപരിശോധനയില്‍ നായ നിരവധി തവണ ലൈംഗികമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞു. ഇയാളെ കോടതി ഒരു മാസം റിമാന്റില്‍ വിട്ടു. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.