മലപ്പുറം മേലാറ്റൂരിൽ  ഒൻപതു വയസ്സുകാരനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പിതൃസഹോദരൻ മങ്കരത്തൊടി മുഹമ്മദ് ആണ്  അറസ്റ്റിലായത്.

മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂരിൽ ഒൻപതു വയസ്സുകാരനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പിതൃസഹോദരൻ മങ്കരത്തൊടി മുഹമ്മദ് ആണ് അറസ്റ്റിലായത്.

സ്വർണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകി. എടയാറ്റൂർ ഡിഎൻഎം എയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹിനാണ് കൊല്ലപ്പെട്ടത്. എടയാറ്റൂർ മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനാണ് ഷഹിന്‍. 

കഴിഞ്ഞ 13നാണ് ഷഹിനെ കാണാതായത്. പിതൃസഹോദരന്‍ സ്‌കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. അബ്‌ദുൽ സലാമിന്റെ കൈവശമുള്ള പണം ആവശ്യപ്പെടാനായിരുന്നു കുട്ടി തട്ടികൊണ്ടുപോയത്. 
ഈ മാസം 13 മുതല്‍ ഷഹിനെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാള്‍ ഷഹിനെ പുഴയിലേക്ക് എറിയുകയായിരുന്നു. രണ്ടുലക്ഷം രൂപ കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി.