വഡോദര: പശുക്കളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി. റതോഹിയ എന്നയാളാണ് പൊലീസ് പിടിയിലായത്. ലാല്‍ജി റാബറി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ മൂന്നു പശുക്കളെയാണ് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ പീഡിപ്പിച്ചത്. ഇതില്‍ ഒരു പശു ചത്തു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് വര്‍നാമ പൊലീസ് അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കൊല്ലുക, മതവികാരം വ്രണപ്പെടുത്തുക എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അനിമല്‍ ക്രുവല്‍റ്റി ആക്ട് പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയോടെയാണ് ഒരു പശു ചത്തനിലയിലും മറ്റു രണ്ടണെണ്ണത്തിന്റെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നേരത്തെ ഫാമില്‍ ജോലി ചെയ്തിരുന്ന റതോഹിയ രണ്ടുവര്‍ഷം മുമ്പ് ഒരു പശുക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് റതോഹിയയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിക്കുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.