കുട്ടിയെ വെട്ടിയ അയൂബ് ആണ് പിടിയിലായത്
മലപ്പുറം: മഞ്ചേരിയില്‍ നാടോടി ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകൾക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. കുട്ടിയെ വെട്ടിയ അയൂബ് എന്ന ആളെയാണ് പൊലീസ് പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
വെട്ടിയ അയൂബിനെതിരെ പോലീസ് കേസെടുത്തു. ഇയാളാണ് കുഞ്ഞിനെ വെട്ടിയതെന്ന് അമ്മ പോലീസിൽ മൊഴി നൽകിയിരുന്നു. തനിക്കു നേരെയുള്ള ആക്രമണം നടത്തിയ ആയൂബിനെ തടയുന്നതിനിടെ കുഞ്ഞിനു വെട്ടേൽക്കുകയായിരുന്നെന്ന് ഇവർ പറയുന്നു.
