കുവൈത്ത് സിറ്റി: ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളെ കുവൈത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ അല്‍ എനസിയാണ് പൊലീസ് പിടിയിലായത്.

ഇന്ത്യയില്‍ നിന്നുള്ളവരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേസില്‍ ആദ്യമായാണ് രാജ്യത്തിന് പുറത്തു നിന്നും അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഐഎസില്‍ ചേരുന്നവര്‍ക്ക് ഇയാള്‍ 1000 ഡോളര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന അരീബ് മജീദിന് ഹാദി പണം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഹാദിക്കെതിരെ രഹസാന്വേഷണ ഏജന്‍സി അന്വേഷണം നടത്തും.