ഇന്നലെ രാവിലെയായിരുന്നു സംഭവം. കരുമാലൂര്‍ സ്വദേശി രവിയുടെ ഭാര്യ റുക്കിയയെ രവിയുടെ സഹോദരന്‍ മധു വീട്ടില്‍ വച്ച് ആക്രമിക്കുകയായിരുന്നു. അവിവാഹിതനായ ഇയാള്‍ രവിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. രാവിലെ ഭക്ഷമം കഴിക്കുന്നതിനിടെ വീട്ടില്‍ വച്ച് ഇനി മദ്യപിക്കരുതെന്ന് റുക്കിയ ഉപദേശിച്ചതോടെയാണ് ഇയാള്‍ പ്രകേപിതനായത്. കുപിതനായ മധു വീട്ടിലെ വാക്കത്തി ഉപയോഗിച്ച് റുക്കിയയെ കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് റുക്കിയ മരിച്ചത്.

വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായ രവിയും റുക്കിയയും തമ്മിലുള്ള വിവാഹത്തെ ഇയാള്‍ എതിര്‍ത്തിരുന്നു. ഇയാള്‍ ലഹരിവസ്തുക്കള്‍ക്കും മദ്യത്തിന് അടിമയാമെന്നും പൊലീസ് പറഞ്ഞു. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.