മുഹമ്മദിന് പിന്നാലെ ഒരാള്‍ക്കൂടി പിടിയില്‍

കണ്ണൂര്‍: കേരള മനസാക്ഷിയെ ഞെട്ടിച്ച അഭിമന്യുവധത്തില്‍ മുഖ്യപ്രതിയായ മുഹമ്മദ് പിടിയിലായതിന് പിന്നാലെ ഒരാള്‍കൂടി പിടിയില്‍. പ്രതികളെ രക്ഷപ്പെടാന്‍ ശ്രമിച്ച തലശ്ശേരി സ്വദേശി ഷാനവാസാണ് പിടിയിലായത്.

മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റും ആയ മുഹമ്മദിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.