മാതാപിതാക്കളോടൊപ്പം ബന്ധുവിന്റെ വിവാഹത്തിനെത്തിയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു

ലക്നൗ: ഉത്തർപ്രദേശിലെ ഇറ്റയിൽ 8 വയസ്സുകാരിയ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മാതാപിതാക്കളോടൊപ്പം ബന്ധുവിന്റെ വിവാഹത്തിനെത്തിയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

പ്രതിയായ സോനുവിനെ മദ്യലഹരിയിൽ പെൺകുട്ടിയുടെ മൃതദേഹത്തിനരികെ നിന്നും കണ്ടെത്തി. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.