സൂറത്ത്: 3.8 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഗുജറാത്തിലെ സൂറത്തില്‍ ഒരാള്‍ അറസ്റ്റില്‍. സാധാരണ നടക്കുന്ന വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്. 

 ആദ്യ പരിശോധനയില്‍ കുറച്ച് കറന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും കൂടുതല്‍ നോട്ടുകള്‍ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.

വഡോദരയില്‍ നിന്നാണ് ഇയാള്‍ നോട്ടുകള്‍ വാങ്ങിയത്. എന്നാല്‍ നിരോധിച്ച നോട്ടുകള്‍ വാങ്ങിയതിന്‍റെ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.