യുവാവ് പിടിയില്‍ 700 ട്രെയിന്‍ ടിക്കറ്റുകള്‍

ഭോപ്പാല്‍: 700 ട്രെയിന്‍ ടിക്കറ്റുകളുമായി യുവാവ് പിടിയില്‍. പത്ത് ലക്ഷത്തോളം വിലവരുന്നവയാണ് ഇവ. ജബല്‍പ്പൂര്‍ റെയില്‍വേ ഡിവിഷനില്‍ നിന്നാണ് യുവാവ് പിടിയിലായതെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍ഴ്സ് പറഞ്ഞു. രഹസ്യസൂചന ലഭിച്ചതിനെ തുടര്‍ന്ന് ഖൊരഖ്‍പൂരിലെ കഫേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍ഴ്സ് പരിശോധിച്ചു. ചോദ്യം ചെയ്യലിനിടെ കഫേ ഉടമ രാകേഷ് കുമാര്‍ നിയമവിരുദ്ധമായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തത് സമ്മതിക്കുകയായിരുന്നു. മുപ്പതിലധികം ഇമെയില്‍ ഐഡികളാണ് രാകേഷിനുണ്ടായിരുന്നത്. തല്‍ക്കാല്‍ അടക്കമുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്ന ഇയാള്‍ 200 രൂപ അധികമായി ഈടക്കായിരുന്നു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.