Asianet News MalayalamAsianet News Malayalam

ബെെക്കിനെ ഓവര്‍ടേക് ചെയ്തതിന് യുവാവിന് മര്‍ദനം

വെള്ളയിട്ടമ്പലം ജംഗ്ഷനിൽ വച്ച് മുന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കിനെ മറികടന്ന് ഷിബു മുന്നോട്ടുപോയി.
ഇതിൽ പ്രകോപിതരായ രണ്ട് പേർ പിന്നാലെ കൂടിയതായി ഷിബു പറഞ്ഞു

man attacked for overtaking bike
Author
Kollam, First Published Dec 4, 2018, 11:12 PM IST

കൊല്ലം: നിരത്തിൽ മോട്ടോർ ബൈക്കിനെ മറികടന്ന് പോയതിന് യുവ‌ാവിന് മർദനം. കൊല്ലം ര‌ാമൻകുളങ്ങരയില‌ാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മർദനമേറ്റത്. ഫാൻസി ഷോപ്പ് നടത്തിപ്പുകാരനാണ് ഷിബു.

കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. വെള്ളയിട്ടമ്പലം ജംഗ്ഷനിൽ വച്ച് മുന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കിനെ മറികടന്ന് ഷിബു മുന്നോട്ടുപോയി. ഇതിൽ പ്രകോപിതരായ രണ്ട് പേർ പിന്നാലെ കൂടിയതായി ഷിബു പറഞ്ഞു.

ബൈക്കിൽ പിന്തുടരുന്നതിൽ അസ്വാഭാവികത തോന്നിയ ഷിബു രാമൻകുളങ്ങര ജംഗ്ഷനിൽ എത്തിയപ്പോൾ പെട്രോൾ പമ്പിലേക്ക് ബൈക്ക് കയറ്റി. ഇതോടെ പിന്നാലെ എത്തിയ അക്രമികൾ ഹെൽമെറ്റ് ഊരി അടിക്കുകയായിരുന്നു.

അവശനായി വീണ ഷിബുവിനെ പമ്പ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാവനാട് സ്വദേശിയായ സന്തോഷിനെയാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് ശക്തികുളങ്ങര പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios