ഫേസ്ബുക്കില്‍ സിംഹ് എന്ന് പേരുകണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ ആക്രമണത്തിന് മുതിര്‍ന്നത്

അഹമ്മദാബാദ്:സിംഹ് എന്ന് പേരിന്‍റെ കൂടെ ചേര്‍ത്തതിന് ഒബിസിക്കാരനായ യുവാവിന് മര്‍ദ്ദനം. രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഗുജറാത്തിലെ ബാനാസകന്‍ത്താ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. കോലി താക്കൂര്‍ വിഭാഗത്തില്‍പ്പെടുന്ന ഹിമാത്‍സിംഹ് ചൗഹാനാണ് ദര്‍ബാര്‍ കമ്മ്യൂണിറ്റിയിലെ ചില ആള്‍ക്കാരില്‍ നിന്നും മര്‍ദ്ദനം ഏറ്റത്.യുവാവിന്‍റെ ഫേസ്ബുക്കില്‍ സിംഹ് എന്ന് പേരുകണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ ആക്രമണത്തിന് മുതിര്‍ന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അക്രമികള്‍ മര്‍ദ്ദനത്തിന് ശേഷം യുവാവില്‍ നിന്ന് മോഷണവും നടത്തി. എന്നാല്‍ ചൗഹാന്‍റെ സ്കൂളിലെ പേരിലടക്കം സിംഹ് എന്നുണ്ട്. പേരിന്‍റെ കൂടെ 'സിംഹ്' ചേര്‍ത്തതിന് ഗുജറാത്തില്‍ ഒബിസി യുവാവിനെക്കൊണ്ട് മീശ വടിപ്പിച്ചത് കഴിഞ്ഞ മേയ് 27 നാണ്.