വിവാഹം കഴിഞ്ഞ്‌ ഒമ്പത്‌ ദിവസം; സ്‌ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവതി കൊല്ലപ്പെട്ടു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 4:15 PM IST
man beats wife to death for dowry in maharashtra
Highlights

ഗുരുതരമായി പരിക്കേറ്റ ശബായെ അടുത്തുള്ള സര്‍ക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

മുംബൈ: സ്‌ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ നവവധുവിനെ ഭര്‍ത്താവ്‌ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ശബാ പട്ടേല്‍ എന്ന യുവതിയാണ്‌ ഭര്‍ത്താവ്‌ സല്‍മാന്‍ പട്ടേലിന്റെ മര്‍ദ്ദനമേറ്റ്‌ കൊല്ലപ്പെട്ടത്‌.

ഓമ്പത് ദിവസങ്ങൾക്ക് മുന്നെയാണ്‌ ശേബാ ഷെയ്ക്ക് എന്ന യുവതിയെ സൽമാൻ വിവാഹം കഴിക്കുന്നത്‌. എന്നാൽ കുറച്ചു ദിവസത്തിന്‌ ശേഷം ഭര്‍ത്താവും ബന്ധുക്കളും യുവതിയോട്‌ മേശമായി പെരുമാറാന്‍ തുടങ്ങി. തുടര്‍ന്ന്‌ വീട്ടില്‍ പോയി കാശ്‌ വാങ്ങി വരാൻ ശേബായോട് ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയു ചെയ്‌തു.

ദിവസങ്ങള്‍ക്ക്‌ ശേഷം സൽമാൻ യുവതിയെ പണം വാങ്ങി വരുന്നതിന് വേണ്ടി വീട്ടിലേയ്‌ക്ക്‌ അയച്ചു. തുടർന്ന് യാതൊരു വിവരവും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി നാലിന്‌ ഭാര്യ വീട്ടിലെത്തിയ സൽമാൻ വീണ്ടും  പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതിൽ കുപിതനായ സൽമാൻ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശബായെ അടുത്തുള്ള സര്‍ക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

മകളുടെ മരണത്തെ തുടര്‍ന്ന്‌ പിതാവ്‌ ഷഫീക് ഷെയ്ക്ക് പൊലീസില്‍ പരാതി നല്‍കി. സല്‍മാന്‍, ഇയാളുടെ സഹോദരന്‍ ഷാറൂഖ് പട്ടേല്‍, സഹോദരി മുംതാസ്‌ എന്നിവര്‍ക്കെതിരെയാണ്‌ പരാതി നൽകിയത്. മൂവർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

loader