സിസിടിവി ദൃശ്യങ്ങള്‍ തെളിവായി പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു
കൊച്ചി: കൊച്ചി നഗരത്തില് പട്ടാപ്പകൽ ബുള്ളറ്റ് ബൈക്ക് മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തോപ്പുംപടി രാമേശ്വരം കോളനി സ്വദേശി ജോക്കബാണ് പിടിയിലായത്. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചി നഗര മധ്യത്തിലെ പനയപ്പിള്ളി സൂപ്പർ മാർക്കറ്റിനു മുന്നിൽ വച്ചിരുന്ന തമ്മനം ചക്കരപ്പറന്പ് സ്വദേശി ആദിലിൻറെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
