സ്ഥലം തന്‍റെ പേരില്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ട് സ്ഥിരമായി ഭാര്യ കിസാനുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് മാനസിക സമര്‍ദം താങ്ങാന്‍ സാധിക്കാതെ കിസാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു

പൂനെ: ഭാര്യയുമായി നിരന്തരം വഴക്കുണ്ടാവുന്നതിലെ മാനസിക സമ്മര്‍ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. പൂനെയിലെ ഭാരതി വിദ്യാപിഠ് പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. യുവാവിന്‍റെ ആത്മഹത്യയില്‍ ഭാര്യക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കിസാന്‍ വാഗ്മരേ (35) എന്നയാളാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പൂനെയിലെ അംബഗൂണ്‍ ബുദ്റുക് ഗ്രാമത്തില്‍ താമസിക്കുന്ന കിസാന്‍ ഭാര്യയയുമായി സ്ഥിരം വഴക്കുണ്ടാവുന്നതിനാല്‍ നിരാശനായിരുന്നു. ഭാര്യയുമായി കിസാന്‍ തന്‍റെ പേരിലുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

എന്നാല്‍, സ്ഥലം തന്‍റെ പേരില്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ട് സ്ഥിരമായി ഭാര്യ കിസാനുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് മാനസിക സമര്‍ദം താങ്ങാന്‍ സാധിക്കാതെ കിസാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കിസാന്‍റെ മരണവാര്‍ത്ത അറിഞ്ഞതിന്‍റെ ആഘാതത്തിലാണ് ഇപ്പോള്‍ മറ്റ് കുടുംബാംഗങ്ങള്‍. ഇതുവരെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.