എറണാകുളം: ആലുവയ്ക്കടുത്ത് ഏലൂക്കരയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പൂന്തുറ സ്വദേശി മുഹമ്മദ് റാബിയാണ് ഭാര്യ സോജയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഏഴ് വയസ്സുള്ള മകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ആലുവ ബിനാനിപുരം പൊലീസ് കേസെടുത്തു.