Asianet News MalayalamAsianet News Malayalam

ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് തീകൊളുത്തി മരിച്ചു

ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് തീകൊളുത്തി മരിച്ചു. തൃശൂർ കൊടകര പുളിപ്പാറക്കുന്നിലാണ് സംഭവം. കാരണം കുടുംബവഴക്കെന്ന് പൊലീസ്.
 

man commits suicide after killing wife in Thrissur
Author
Thrissur, First Published Sep 19, 2018, 7:23 PM IST

തൃശ്ശൂർ: തൃശ്ശൂർ കൊടകരയ്ക്ക് സമീപം പുലിപ്പാറക്കുന്നിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് പിന്നീട് മരിച്ചു. ഉച്ചയോടെയാണ് സംഭവം. 

കൂലിക്കാരിയായ ബേബി പണിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെയാണ് ഇവരുടെ ഭർത്താവ് സുബ്രു ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചത്. ബേബി തൽക്ഷണം മരിച്ചു. ഇതിന് ശേഷം  മണ്ണെണ്ണയുമായി സമീപത്തെ പറമ്പിലേക്ക് പോയ സുബ്രു മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സമീപത്തുള്ള നാട്ടുകാരാണ് തീയണച്ച് ചാലക്കുടിലെ ആശുപത്രിയിലെത്തിച്ചത്. 

പിന്നീട് തൃശ്ശൂർ മെഡി.കോളേജിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് നാല് മണിയോടെ മരിച്ചു. ഇയാളുടെ ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ സുബ്രു മദ്യ ലബരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios