ഭാര്യയുടെയും മക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തു
ദില്ലി: ഭാര്യയുടെയും രണ്ട് പെണ്മക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ഡല്ഹിയിലെ കാരാവല് നഗറിലാണ് സംഭവം.യാശ്പാൽ എന്ന നാൽപതുകാരനാണ് ആത്മഹത്യ ചെയ്തതു.
വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള് ഗൃഹനാഥന് ആസിഡ് കുടിച്ച് മരിച്ച നിലയിലും അമ്മയും രണ്ട് പെണ്മക്കളും ആസിഡ് ആക്രമണത്തില് പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ഡല്ഹി ജിടിഎം ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടികളുടെ അമ്മയ്ക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പെണ്കുട്ടികളുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്മാര് അറിയിച്ചു. സ്ഥിരമായി ഇവർ വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില് വഴക്കുണ്ടാക്കുകയും തുടര്ന്ന് യാശ്പാല് ഭാര്യയെയും മക്കളെയും ആക്രമിക്കുകയും സ്വയം ജീവനൊടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
