കാറിന്‍റെ വിന്‍റോയിലൂടെ പാന്‍മസാല പുറത്തേക്ക് തുപ്പാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചുകയറിയ ജാഗ്വാര്‍ തകര്‍ന്ന് ഡ്രൈവര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ്‌വേയിലെ സീറോ പോയിന്റില് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
നോയിഡ: കാറിന്‍റെ വിന്‍റോയിലൂടെ പാന്‍മസാല പുറത്തേക്ക് തുപ്പാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചുകയറിയ ജാഗ്വാര്‍ തകര്‍ന്ന് ഡ്രൈവര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ്‌വേയിലെ സീറോ പോയിന്റില് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരനും നോയിഡ സ്വദേശിയുമായ പ്രശാന്ത് കസാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന കാറില്‍ നിന്ന് തല പുറത്തേക്കിട്ട് പാന്‍മസാല തുപ്പാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
