ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തതില്‍ മര്‍ദ്ദമേറ്റ യുവാവ് മരിച്ചു.. ഇരങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാലാണ് മരിച്ചത്. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സുജിത്ത് മരിച്ചത്. 

സുജിത്തിന്‍റെ സഹോദരിയെ മിഥുന്‍ എന്ന ഓട്ടോ ഡ്രൈവര്‍ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാനായി കഴിഞ്ഞ ഞായാറാഴ്ച ഇരിങ്ങാലക്കുട ബസ്റ്റാഡിന്‍ വച്ച് മിഥുനും സുജിത്തും തമ്മില്‍ വാക് തര്‍ക്കമുണ്ടായി.

പിന്നീട് വാക് തര്‍ക്കം കൈയ്യാങ്കളിയിലേക്ക് കലാശിക്കുകയായിരുന്നു. സംഭവമുമായി ബന്ധപ്പെട്ട് മിഥുന്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷമണം ആരംഭിച്ചു.