കൊൽക്കത്ത: പെണ്‍ സുഹൃത്തുക്കളെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗനാസ് ജില്ലയിലാണ് സംഭവം. അരുപ് ബിശ്വാസ് എന്ന 28കാരനാണ്  ക്രൂര മർദ്ദനമേറ്റ് മരിച്ചത്. അഞ്ചുപേരെ പ്രതിചേര്‍ത്ത് കേസെടുത്തെങ്കിലും  ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

രണ്ടു പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ത്രിപുരനഗറിൽ  എത്തിയതായിരുന്നു അരുപ്. ശേഷം ഒരു സംഘം ആളുകള്‍ അരുപ് ബിശ്വാസിനൊപ്പമുണ്ടായിരുന്ന യുവതികളെ ശല്യം ചെയ്യാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം അരുപിനെ ആക്രമിക്കാന്‍ തുടങ്ങിയത്. മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം അരുപിനെക്കൊണ്ട് വിഷദ്രാവകം കുടിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു

അബോധാവസ്ഥയിലായ അരുപിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.