മുംബൈ: ബൈക്ക് മാന്‍ഹോളില്‍ വീണ് 27 വയസ്സുകാരന്‍ വെന്ത് മരിച്ചു. മാന്‍ഹോളില്‍ വീണ ബൈക്കിന് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് യുവാവ് പൊള്ളലേറ്റ് മരിച്ചത്. മുംബൈയിലെ ഉല്‍വെ സ്വദേശിയായ യുവാവ് ചൊവ്വാഴ്ച രാത്രി 12.30ഓടെയാണ് അപകടത്തില്‍പ്പെട്ടത്.

ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമായെന്ന് മനസ്സിലായ ഇയാള്‍ ബൈക്കില്‍നിന്ന് എടുത്ത് ചാടുകയായിരുന്നു. എന്നാല്‍ ഇയാള്‍ മാന്‍ഹോളിലേക്കാണ് വീണത്. ഒപ്പം ബൈക്കും മാന്‍ഹോളിലേക്ക് വീണതാണ് ദാരുണാന്ത്യത്തിന് ഇടയാക്കിയത്. മാന്‍ഹോളിലേക്ക് വീണ ഉടനെ ബൈക്ക് പൊട്ടിത്തെറിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രദേശത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് യുവാവിനെയും ബൈക്കും പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല. അതേസമയം അപകടസമയത്ത് യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇകത് വാഹനത്തിന്‍റെ നിയന്ത്രണം വിടാന്‍ കാരണമായെന്നും പൊലീസ് വ്യക്തമാക്കി. 

photo courtesy : hindustan times