കൊച്ചി: കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. വേങ്ങൂര്‍ മുനിപ്പാറ കൊമ്പനാട് കളത്തിപ്പടി കുറുമ്പന്‍ മകന്‍ സുനില്‍ (40) ആണ് കഴിഞ്ഞ രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. തലയില്‍ നെറ്റിയിലും കാലിലും മുറിവേറ്റ പാട് കൊലപാതകമാണെന്ന് സംശയത്തിലേക്കാണ് നയിക്കുന്നത്. സുനില്‍ ഒറ്റക്കാണ് താമസം. സുനിലിനെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് മരിച്ച് കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. കുറുപ്പംപടി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. സംഭവ സ്ഥലത്തു ഡോഗ് സ്‌ക്വാഡ് വന്നെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല. 2012ല്‍ വീടിന് സമീപത്തുള്ള റബര്‍ എസ്റ്റേററിലെ സൂപ്പര്‍വൈസര്‍ ആയിരുന്ന ടിനുവിനെ കൊന്ന കേസില്‍ നാല് വര്‍ഷം സുനില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2016 നവംബറില്‍ ജയിലില്‍ നിന്നും മോചിതനനായി. അതിന് ശേഷം ഒറ്റക്കാണ് വിട്ടില്‍ താമസം. സഹോദരിയും മാതാവും ഉണ്ടെങ്കിലും അവര്‍ വേറെയാണ് താമസിക്കുന്നത്.