കൊല്‍ക്കത്ത: മെട്രോ ട്രെയിന് മുമ്പില്‍ ചാടി യുവാവ് മരിച്ചതായി മെട്രോ അധികൃതര്‍. കൊല്‍ക്കത്തയിലെ ഷ്യാംബസാര്‍ സ്റ്റേഷനിലാണ് സംഭവം. 25നടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ് ട്രെയിനിന് മുമ്പിലേക്ക് ചാടിയത്.
യുവാവ് ട്രെയിനിന് മുമ്പില്‍ ചാടിയതോടെ 35 മിനുറ്റോളം മെട്രോ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട യുവാവിനെ പുറത്തെടുക്കാന്‍ മെട്രോ ട്രെയിന്‍ സര്‍വ്വീസ് അരമണിക്കൂറോളമാണ് നിര്‍ത്തിവെച്ചത്. 6.1 ന് നിര്‍ത്തിവെച്ച ഗതാഗതം 6.36 ഓടെ പുനസ്ഥാപിക്കുകയായിരുന്നു.
