കോഴിക്കോട്: കോഴിക്കോട് നാദാപുരം തൂണേരിയില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് കടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ് ഡ്രൈവര്‍ കുറ്റ്യാടി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്.
ബസ്സിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടമുണ്ടായത് തൊട്ടില്‍പാലം നിന്നും തലശ്ശേരിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
