കണ്ണൂര്‍ നടുവില്‍ നിന്ന് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത കിഴക്കേകവല സ്വദേശി മുത്തലിബ് മരിച്ചു. എക്‌സൈസ് സംഘം മ‍‍ര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മുത്തലിബ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകും വഴി കുഴഞ്ഞുവീണ മുത്തലിബിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചുവെന്നാണ് എക്‌സൈസ് സംഘത്തിന്റെ വിശദീകരണം. തളിപറമ്പ് ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണിപ്പോള്‍