കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത ചികിത്സ വൈകിയതിനെ തുടർന്ന് യാത്രക്കാരൻ മരിച്ചു
കൊച്ചി: യാത്രക്കിടെ യാത്രക്കാരന്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് കുഴഞ്ഞ് വീണിട്ടും വണ്ടി നിര്‍ത്താതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. ചികിത്സ് വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. കൊച്ചിയിലാണ് സ്വകാര്യ ജീവനക്കാരുടെ ക്രൂരതയെ തുടര്‍ന്ന് ഒരു ജീവന്‍ പൊലിഞ്ഞത്. ഇന്നലെയായിരുന്നു സംഭവം.
വയനാട് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. നെഞ്ച് വേദനയെ തുടന്ന് ബസ്സിൽ കുഴഞ്ഞു വീണ ലക്ഷമണനെ ആശുപത്രിയിലെത്തിക്കാൻ ബസ് നിർത്തിയില്ല.
ട്രിപ്പ് മുടങ്ങുമെന്ന ചൂണ്ടികാട്ടിയായിരുന്നു ക്രൂരത. ഒടുവില്‍ സഹയായാത്രക്കാർ നിർബന്ധിച്ചപ്പോൾ മാത്രമാണ് വണ്ടി നിർത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ലക്ഷമണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
