കൊല്ലം: ചവറയില്‍ വാഹനം ഇടിച്ച് പരുക്കേറ്റ വൃദ്ധന്‍ ചികില്‍സ കിട്ടാതെ മരിച്ചു. അപകടത്തില്‍പെട്ട വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്നായിരുന്നു പൊലീസിൻ്റെ മറുപടി.

ഏറെ നേരം കാത്തുനിന്ന നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് വിളിച്ചു കൊണ്ടുപോകുന്നതിനിടെ വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. വൃദ്ധന്‍റെ മൃതദേഹം പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.