കാൽ തെറ്റി പുഴയിൽ വീഴുകയായിരുന്നു.

മലപ്പുറം: നാല് ദിവസം മുമ്പ് നിലമ്പൂർ വടപുറം പാലത്തിന് സമീപം ചാലിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണലോടി സ്വദേശി അബ്ദുറഹ്മാനാണ് മരിച്ചത്. 12 കിലോമീറ്റർ അകലെ എടവണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങിയ അബ്ദുറഹ്മാന്‍ കാൽ തെറ്റി പുഴയിൽ വീഴുകയായിരുന്നു.

അതേസമയം മഴക്കെടുതിയിൽ കഴിഞ്ഞ ദിവസം പാലക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടി നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി. ചൊവ്വാഴ്ചയാണ് ഷൊറണൂർ മുണ്ടായ സ്വദേശി ജയകുമാർ എടത്തറ കൂത്തുപറമ്പ് കടവിൽ ഒഴുക്കിൽപ്പെട്ടത്. 5 ദിവസം കഴിഞ്ഞിട്ടും യുവാവിനെ കണ്ടെത്താനാവാത്തതിനെ തുടർന്നാണ് കൊച്ചിയിൽ നിന്ന് നാവികസേനയുടെ 5 അംഗ സംഘം തെരച്ചിലിനെത്തിയത്.