ഇന്ത്യക്കാരനായ ഗുര്‍പ്രീത് സിംഗാണ് കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ് വിമാനം വൈകിയത്. 

മിലാന്‍:യാത്രക്കാരന്‍ കോക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ മിലാനില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തിന്‍റെ കോക്പിറ്റിലാണ് യാത്രക്കാരന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇന്ത്യക്കാരനായ ഗുര്‍പ്രീത് സിംഗാണ് കയറാന്‍ ശ്രമിച്ചത്.

ഇതേതുടര്‍ന്ന് വിമാനം തിരിച്ചിറക്കി ഗുര്‍പ്രീതിനെ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ് വിമാനം വൈകിയത്. 245 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.